ജൂണിയർ ബാസ്കറ്റിൽ ഇനി ക്വാർട്ടർ
12:54 AM Dec 06, 2021 | Deepika.com
ചങ്ങനാശേരി: 45-ാമത് സംസ്ഥാന ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ചിത്രം തെളിഞ്ഞു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരും നിലവിലെ ചാന്പ്യന്മാരുമായ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം, എറണാകുളം എന്നിവ ക്വാർട്ടറിൽ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ടീമുകൾ ക്വാർട്ടറിൽ കടന്നു.