അഹമ്മദാബാദ്/ജാംനഗർ/മുബൈ: ഗുജറാത്തിലും മഹാരാഷ്ട്രയിലും കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്വേയിൽനിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 കാരനും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് ഡൽഹി വഴി മുംബൈയിലെത്തിയ 33 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം നാല് ആയി. ഗുജറാത്ത് സ്വദേശി കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സ്രവപരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ജാംനഗർ ദന്തൽകോളജിൽ ഐസൊലേഷനിലാണ് രോഗിയിപ്പോൾ.
മുംബൈ സ്വദേശി കഴിഞ്ഞ 24 നാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ പ്രായമേറിയ മാതാപിതാക്കൾ ഉൾപ്പെടെ പ്രാഥമിക സന്പർക്കപട്ടികയിലുള്ള 12 പേരും കോവിഡ് നെഗറ്റീവാണ്. യാത്രചെയ്തിരുന്ന വിമാനത്തിലെ 25 യാത്രക്കാർക്കും കോവിഡ് ബാധിച്ചിട്ടില്ല.
നാട്ടിലെത്തിയ അന്ന് മാത്രം രോഗിക്ക് ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹം ഐസലേഷനിൽ തുടരുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ബംഗളൂരുവിൽ കഴിഞ്ഞയാഴ്ച രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം നാല് ആയി.
വിദേശത്തുനിന്നെത്തിയ ഒരാൾക്കു തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.യുകെയിൽ നിന്നെത്തിയ രോഗി ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ക്വാറന്റൈനിൽ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രണ്ടുദിവസത്തിനുള്ളിൽ വിദേശത്തുനിന്നെത്തിയ നാലുപേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാൾ ട്രിച്ചി സ്വദേശിയും മൂന്നുപേർ ചെന്നൈ നിവാസികളുമാണ്. സർക്കാർ ആശുപത്രിയിൽ നാലുപേരും ക്വാറന്റൈനിൽ തുടരുകയാണ്.