ബെര്‍ലിന്‍: ജര്‍മനിയില്‍ ഗ്രീന്‍സ്, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടികളുമായി ചേര്‍ന്നു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്പിഡി)യുടെ സമ്മേളനം അനുമതി നല്കി.
സെപ്റ്റംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് എസ്പിഡിയാണ്. പാര്‍ട്ടി നേതാവും ധനകാര്യ മന്ത്രിയുമായ ഒലാഫ് ഷോള്‍സ് ചാന്‍സലറാകും.
സഖ്യകക്ഷി സര്‍ക്കാരിന്റെ കാര്യത്തില്‍ മറ്റു രണ്ടു പാര്‍ട്ടികളുടെ അന്തിമതീരുമാനം വന്നിട്ടില്ല. ഫ്രീ ഡെമോക്രാറ്റുകള്‍ ഇന്നും ഗ്രീനുകള്‍ നാളെയും തീരുമാനം എടുത്തേക്കും. അങ്ങനെയായാല്‍ ചൊവ്വാഴ്ച സഖ്യകക്ഷി സര്‍ക്കാരിനുള്ള ധാരണ യാഥാര്‍ഥ്യമാകും.