ചങ്ങനാശേരി: 45-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനു ചങ്ങനാശേരി എസ്ബി, അസംപ്ഷൻ കോളജുകളിൽ തുടക്കമായി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 14 ജില്ലാ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 13 ടീമുകളുമാണു മത്സരിക്കുന്നത്.
ആദ്യദിനമായ ഇന്നലെ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടു രാജ്യാന്തര താരങ്ങൾ അണിനിരന്ന, ഫേവറിറ്റുകളായ തിരുവനന്തപുരം 54-41ന് ആലപ്പുഴയെയും മറ്റ് ആണ്‍കുട്ടികളുടെ മത്സരത്തിൽ തൃശൂർ 68-47നു കോഴിക്കോടിനെയും കാസർഗോഡ് 59-30ന് വയനാടിനെയും തോൽപ്പിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം 45-34 ന് പത്തനംതിട്ടയെയും മറ്റ് മത്സരങ്ങളിൽ കോഴിക്കോട് 66-17 ന് വയനാടിനെയും തോൽപ്പിച്ചു. തൃശൂർ 59-6 ന് കാസർഗോഡിനെയും ആലപ്പുഴ 31-4ന് കാസർഗോഡിനെയും തോൽപ്പിച്ചു.
സംസ്ഥാന ജൂണിയർ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിനു ചങ്ങനാശേരിയിൽ തുടക്കം
12:09 AM Dec 04, 2021 | Deepika.com