ബാലി: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ പി.വി. സിന്ധുവിനും കിഡംബി ശ്രീകാന്തിനും തോൽവി. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച സിന്ധു ഗ്രൂപ്പ് എയിൽ നിന്ന് നേരത്തെതന്നെ സെമി ഉറപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ സിന്ധുവിനെ പോണ്പേവി ചോചുവോംഗ് 21-12, 19-21, 21-14ന് തോൽപ്പിച്ചു.
ഗ്രൂപ്പ് ബിയിൽ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. 21-19, 21-14നായിരുന്നു തോൽവി.
സിന്ധുവിനു തോൽവി; ശ്രീകാന്ത് പുറത്ത്
12:09 AM Dec 04, 2021 | Deepika.com