ദുബായ്: ഫ്രാൻസിൽനിന്ന് 80 റഫാൽ പോർവിമാനങ്ങൾ വാങ്ങുന്നതിനു യുഎഇ കരാർ ഒപ്പിട്ടു. യുഎഇ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനും തമ്മിലുള്ള കുടിക്കാഴ്ചയ്ക്കിടെ ആയിരുന്നിത്.
ഫ്രാൻസിലെ ദസോ കന്പനി നിർമിക്കുന്ന റഫാലിനു ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിത്. ഏതാണ്ട് 1,500 കോടി ഡോളർ യുഎഇ നല്കേണ്ടിവരുമെന്നാണു റിപ്പോർട്ട്. ഫ്രാൻസിൽനിന്ന് 12 ഹെലികോപ്റ്ററുകളും യുഎഇ വാങ്ങും.
ഇതോടെ ഫ്രാൻസും യുഎഇയും തമ്മിലുള്ള സാന്പത്തിക- രാഷ്ട്രീയ ബന്ധം കൂടുതൽ ശക്തമാകും.
യുഎഇ നിലവിൽ ഉപയോഗിക്കുന്ന ഫ്രഞ്ച് നിർമിത മിറാഷ് പോർ വിമാനങ്ങൾക്കു പകരമാണു റഫാലിനെ തെരഞ്ഞെടുത്തത്.
നിലവിൽ ഫ്രഞ്ച് സൈന്യമാണ് റഫാലിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ. ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും ഈ വർഷം റഫാൽ വാങ്ങാൻ ധാരണയായിരുന്നു.
ഇമ്മാനുവൽ മക്രോൺ അറബ് പര്യടനത്തിന്റെ ഭാഗമായി ഖത്തറും സൗദി അറേബ്യയും സന്ദർശിക്കും.