ന്യൂഡൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകൾ എല്ലാം ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അഥോറിറ്റിക്ക് കീഴിലാക്കുന്ന ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി.
നേരത്തെ ലോക്സഭ പാസാക്കിയ ബിൽ ഇന്നലെ ശബ്ദവോട്ടോടെ രാജ്യസഭയും പാസാക്കുകയായിരുന്നു. കേരളത്തിലെ അന്‍പതിലധികം അണക്കെട്ടുകൾ ഉൾപ്പെടെ രാജ്യത്തെ 5000ൽ അധികം അണക്കെട്ടുകൾ ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.
എന്നാൽ, സുപ്രീംകോടതി മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നതിനാൽ സുപ്രീംകോടതിയുടെ അനുമതിയോടെ മാത്രമേ മുല്ലപ്പെരിയാർ അണക്കെട്ട് ഡാം സുരക്ഷ നിയമത്തിന്റെ പരിധിയിൽ വരുകയുള്ളൂ.