സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ സ്കൂൾബാഗിലൊളിപ്പിച്ച 1.98 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രാജസ്ഥാനിൽനിന്നെത്തിയ പതിനാറുകാരൻ പിടിയിലായി. ഇറ്റാവയിലെ സ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിയാണ്.
സൂററ്റിലെ ഒരാൾക്കു കൊടുക്കാനായി ഇറ്റാവയിൽനിന്ന് ഗോപാൽ ശർമ എന്നയാൾ കൊടുത്തയച്ചതാണിതെന്നു കുട്ടി മൊഴി നല്കി. നിയോൾ ചെക്ക്പോസ്റ്റിൽ ബസ് ഇറങ്ങിയയുടൻ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാഗിൽനിന്നു മയക്കുമരുന്നായ ഓപിയം(കറുപ്പ്) പിടിച്ചെടുത്തത്.