ബാലി: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റണിൽ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സെമി ഫൈനലിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ സിന്ധു 21-10, 21-13ന് ജർമനിയുടെ യിവോണ്‍ ലിയെ പരാജയപ്പെടുത്തി. പുരുഷ സിംഗിൾസ് ഗ്രൂപ്പ് ബിലെ രണ്ടാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് തായ്ലൻഡിന്റെ കുൻലാവുട്ട് വിറ്റിഡ്സാണിനോട് 21-18, 21-7ന് തോറ്റു.
പുരുഷ സിംഗിൾസിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ 21-15, 21-14ന് വിക്ടർ അക് സൽസണിലോടു പരാജയപ്പെട്ടു. എന്നാൽ താരത്തിന്റെ അടുത്ത മത്സരങ്ങൾക്കുള്ള രണ്ടു എതിരാളികളായ കെന്റോ മൊമോറ്റയും റാസ്മസ് ജെംകെയും പരിക്കിനെത്തുടർന്നു പിന്മാറിയതോടെ ലക്ഷ്യ സെൻ സമി ഉറപ്പിച്ചു.
പുരുഷ ഡബിൾസിലും വനിതാ ഡബിൾസിലും ഇന്ത്യക്കാർക്കു തോൽവിയായിരുന്നു.
സിന്ധുവും ലക്ഷ്യ സെന്നും സെമിയിൽ
11:58 PM Dec 02, 2021 | Deepika.com