പിഎസ്ജിക്കു സമനില
11:58 PM Dec 02, 2021 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയിനെ നീസ് ഗോൾ രഹിത സമനിലയിൽ തളച്ചു. ബാലൻ ഡി ഓർ നേടിയെത്തിയ ലയണൽ മെസിക്ക് ഈ നേട്ടം ഗോളിലൂടെ ആഘോഷിക്കാനായില്ല. 16 കളിയിൽ 41 പോയിന്റുമായി പിഎസ്ജി രണ്ടാമതുള്ള മാഴ്സെയുമായി ഏറെ മുന്നിലാണ്. 29 പോയിന്റാണു മാഴ്സെയ്ക്ക്.