ന്യൂയോർക്ക്: ചൈനയിൽ നടത്താനിരുന്ന എല്ലാ ടൂർണമെന്റുകളും റദ്ദാക്കി അന്താരാഷ്ട്ര വനിതാ ടെന്നീസ് സംഘടനയായ ഡബ്ല്യുടിഎ. ഹോങ്കോംഗിലും ടൂർണമെന്റുകൾ നടത്തില്ല. മുൻ ലോക ഒന്നാം നന്പർ ഡബിൾസ് ടെന്നീസ് താരം പെംഗ് ഷുവായിയുടെയും മറ്റു വനിതാ താരങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ഡബ്ല്യുടിഎ പുതിയ തീരുമാനം കൈക്കൊണ്ടത്.
ഡബ്ല്യുടിഎയുടെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരും രംഗത്തെത്തി. എന്നാൽ, ചൈനയിൽ വച്ച് നടത്താനിരുന്ന ടൂർണമെന്റുകൾ റദ്ദാക്കുന്നതോടെ വലിയ സാന്പത്തിക ബാധ്യത ഡബ്ല്യുടിഎയ്ക്കു നേരിടേണ്ടി വരും.
ചൈനയിലെ ടൂർണമെന്റുകൾ ഡബ്ല്യുടിഎ റദ്ദാക്കി
11:58 PM Dec 02, 2021 | Deepika.com