ഡീൻ കുര്യാക്കോസ്
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ആയിരക്കണക്കിന് കൃഷിക്കാരെ ബാധിക്കുന്ന വിഷയത്തിൽ കേരള സർക്കാർ ഒൗദ്യോഗികമായി തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേന്ദ്രം നിരന്തരമായി പറയുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 11 (1) (ബി) അനുസരിച്ച് പഞ്ചായത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നാണ്.
എന്നാൽ, 2011 മുതൽ ഇക്കാര്യത്തിൽ കേരളം നടപടി സ്വീകരിച്ചിട്ടും കർഷകർക്ക് ആശ്വാസമാകുന്നില്ല. കാട്ടുപന്നിയുടെ കൂട്ടായ ആക്രമണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഉണ്ടാകുന്ന നഷ്ടം സർക്കാർ പ്രത്യേകം കാണണമെന്നും വന്യജീവി നിയമത്തിലെ സെക്ഷൻ 62 അനുസരിച്ച് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം.
മുല്ലപ്പെരിയാറിൽ അടിയന്തിരമായി കേന്ദ്രസർക്കാർ ഇടപെടണം. കേന്ദ്രവും കേരള, തമിഴ്നാട് സർക്കാരുകളും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഗൗരവത്തിൽ എടുക്കുന്നില്ല. യഥാർഥ പ്രശ്നം ഡാമിന്റെ ബലക്ഷയമാണ്. ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഡാം ഡീ കമ്മീഷൻ ചെയ്യണം. അടിയന്തരമായി പുതിയ ഡാം നിർമിക്കണം- ഡീൻ ആവശ്യപ്പെട്ടു.
അടൂർ പ്രകാശ്
ശബരി റെയിൽ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചതിനുശേഷം മാത്രമേ സ്വീകരിക്കുവെന്ന് അടൂർ പ്രകാശ് എംപി യുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നൽകി. ഇതുവരെ 70 കിലോമീറ്റർ പാതയുടെ എസ്റ്റിമേറ്റ് മാത്രമേ കേരള റെയിൽവേ ഡെവലപ്മെന്റ് കോർപറേഷൻ റെയിൽവേക്കു സമർപ്പിച്ചിട്ടുള്ളൂ. ബാക്കി സർവേ പൂർത്തിയാക്കി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബെന്നി ബഹനാൻ
പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. കേരളത്തിൽനിന്നടക്കമുള്ള മാധ്യമങ്ങളെ പാർലമെന്റ് നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുവദിക്കണം. പാർലമെന്റിന്റെ നടപടികളും പാർലമെന്റ് അംഗങ്ങളുടെ നടപടികളും കൂടുതൽ ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ മാധ്യമങ്ങളുടെ സാന്നിധ്യം നിർണായകമാണ്.
എ.എം. ആരിഫ്
കർഷകസമരത്തിൽ മരിച്ച കർഷകരെപ്പറ്റിയും സമരക്കാർക്കെതിരേ ചുമത്തിയ കേസുകളെപ്പറ്റിയും യാതൊരു അറിവുമില്ല എന്ന കേന്ദ്രസർക്കാർ നിലപാട് രാജ്യത്തെ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് എ.എം.ആരിഫ് കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് നിഷേധാത്മക മറുപടിയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ലോക്സഭയിൽ രേഖാമൂലം നൽകിയത്. സമരത്തിൽ പങ്കെടുത്ത എഴുന്നൂറിലധികം കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്പോൾ അതേപ്പറ്റി അന്വേഷിക്കാം എന്നുപോലും പറയാൻ കേന്ദ്രം തയാറാകാത്തത് സത്യം പുറത്തുവരുമെന്നു പേടിച്ചിട്ടാണ്.
ഹൈബി ഈഡൻ
ജനീവയിൽ നടക്കാനിരിക്കുന്ന ലോകവ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനത്തിൽ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ പിൻവലിക്കാൻ വികസിത രാജ്യങ്ങളുടെ സമ്മർദത്തിനെതിരേ ഇന്ത്യ ഉടൻ നിലപാട് സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കെ. മുരളീധരൻ
കോവിഡ് മൂലം റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി. പ്ലാറ്റ്ഫോം ടിക്കറ്റിന്റെ സാധാരണ നിരക്ക് 10 രൂപയാണ്. എന്നാൽ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം തിരക്ക് നിയന്ത്രിക്കുവാൻ ചില റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
എം.വി. ശ്രേയാംസ് കുമാർ
കഴിഞ്ഞ വർഷം വരെ കേന്ദ്രസർക്കാർ സർവീസിലുള്ളത് 3,94,490 ഒബിസിക്കാർ. പട്ടികവിഭാഗത്തിന്റെ പ്രാതിനിധ്യം 3,13,056. പട്ടികവർഗത്തിന്റേത് 1,40,175 ആണെന്ന് സാമൂഹിക നീതി-ശാക്തീകരണ മന്ത്രി പ്രതിമ ഭൗമിക് രാജ്യസഭയിൽ എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകി.
തോമസ് ചാഴികാടൻ
നാളികേര വികസന ബോർഡിനു കീഴിൽ തെങ്ങിൻ തോട്ടം ഇൻഷ്വറൻസ് പദ്ധതി ഉൾപ്പെടെ നിരവധി നവീന പദ്ധതികൾ നടപ്പിലാക്കിയതായി കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ തോമസ് ചാഴികാടൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
2020-2021 ലെ കണക്കുകൾ പ്രകാരം ആകെ 2120.67 കോടി നാളീകേരമാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഇതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. 697.45 കോടി നാളികേരമാണ് ഈ കാലയളവിൽ കേരളത്തിൽ ഉത്പാദിപ്പിച്ചത്. 543.23 കോടി നാളികേരങ്ങൾ ഉത്പാദിപ്പിച്ച തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്.