ന്യൂഡൽഹി: ഡൽഹിയിൽ പെട്രോളിന് എട്ടു രൂപ കുറഞ്ഞു. 30 ശതമാനമായിരുന്ന വാറ്റ് തീരുവ 19.4 ശതമാനം കുറച്ചതിനെ തുടർന്നാണ് പെട്രോൾ വിലയിൽ എട്ടുരൂപ കുറഞ്ഞത്. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 104 രൂപയും ഡീസലിന് 87 രൂപയുമാണ്. ദീപാവലി സമ്മാനമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നവംബർ മൂന്നിന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കേന്ദ്രനികുതി കുറച്ചത്.
നികുതി കുറച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരുകളും നികുതിയിൽ ഇളവു വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളെ തുടർന്ന് 13 സംസ്ഥാനങ്ങളിൽ സമാനമായ ഇളവുകൾ വരുത്തിയിരുന്നു.
കേന്ദ്രസർക്കാർ നികുതിയിൽ ഇളവുകൾ വരുത്തിയതിനുശേഷം കഴിഞ്ഞ ഒരു മാസത്തോളമായി പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ തീരുമാനം.