ശ്രീനഗർ: ജയ്ഷ് -ഇ- മുഹമ്മദ് ഭീകരസംഘടനയുടെ ഐഇഡി വിദഗ്ധൻ യാസിർ പാറെയും വിദേശിയായ ഭീകരനും പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യാസിറിന്റെ ഗ്രാമമായ ഖസബ്യാറിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
44 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ എ.കെ. സിംഗിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാസേന ഭീകരരെ നേരിട്ടത്. ഫുർഖാൻ ആണു കൊല്ലപ്പെട്ട വിദേശിയായ ഭീകരൻ.
44 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ എ.കെ. സിംഗിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാസേന ഭീകരരെ നേരിട്ടത്. ഫുർഖാൻ ആണു കൊല്ലപ്പെട്ട വിദേശിയായ ഭീകരൻ.