ബംഗളൂരു: എയ്ഡ്സ് പരത്തുന്ന ഭീതിയിലും ദുരിതത്തിലും ആശ്വാസം പകരാൻ ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കോട്ടയം കപ്പാട് സെന്റ് തോമസ് ബെനഡിക്ടൈൻ ആശ്രമം ആബട്ട് ഫാ. ക്ലെമെന്റ് ഇറ്റാനിയിൽ. ലോക എയ്ഡ്സ് ദിനത്തിൽ ബംഗളൂരു ബെനഡിക്ടൈൻ നഴ്സിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എയ്ഡ്സ് ബാധിച്ച് ലക്ഷക്കണക്കിനു പേർ നരകയാതന അനുഭവിക്കുന്നുണ്ടെന്നും ഇത്തരക്കാരോടു സഹാനുഭൂതിയോടെ പെരുമാറണമെന്നും അവരെ മാറ്റിനിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ബെനഡിക്ടൈൻ നഴ്സിംഗ് കോളജ് ആരോഗ്യരംഗത്തു നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ബനഡിക്ടൈൻ ആബട്ട് ഫാ. ജെറോം നടുവത്താനി അധ്യക്ഷത വഹിച്ചു.