ഹൈദരാബാദ്: എണ്ണൂറോളം തെലുങ്കു സിനിമകൾക്കായി മൂവായിരത്തിലധികം ഗാനങ്ങൾക്ക് രചന നിർവഹിച്ച ശ്രീവെണ്ണെല സീതാരാമയ്യ ശാസ്ത്രി(66) അന്തരിച്ചു. സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കെയാണ് അന്ത്യം. രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം 11 തവണ ലഭിച്ചിട്ടുണ്ട്.