ന്യൂഡൽഹി: കാഷ്മീരിൽ ഈ വർഷം നവംബർ 15 വരെ ഭീകരരുടെ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. 72 പേർക്കു പരിക്കേറ്റു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ഈയിടെ കാഷ്മീരിൽ നിരവധി നാട്ടുകാർ ഭീകരർക്കിരയായി. പ്രമുഖ ബിസിനസുകാരൻ മഖൻ ലാൽ ബിന്ദ്രൂവും രണ്ടു അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 348 സുരക്ഷാ ഉദ്യോഗസ്ഥരും 195 നാട്ടുകാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.