മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ മലയാളിതാരം സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസിൽത്തന്നെ കളിക്കും. ഇതുൾപ്പെടെ ടീമുകൾ ഇതുവരെ നിലനിർത്തിയ താരങ്ങളുടെ പട്ടിക സ്പോർട്സ് പോർട്ടലായ ഇഎസ്പിഎൻ ക്രിക് ഇൻഫോ പുറത്തുവിട്ടു.
റോയൽ ചലഞ്ചേഴ്സ് ബാംഗളൂര്‍ വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ എന്നിവരെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് കെയ്ൻ വില്യംസനെയും നിലനിർത്തി. ചെന്നൈ സൂപ്പർ കിംഗ്സ് എം.എസ്. ധോണി, രവീന്ദ്ര ജഡേജ, മോയിൻ അലി, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ വിട്ടുകൊടുക്കില്ല. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുണ്‍ ചക്രവർത്തി, വെങ്കടേഷ് അയ്യർ എന്നിവർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടരും.
ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച് നോർക്യ എന്നിവരെയാണ് ഡൽഹി കാപിറ്റൽസ് നിലനിർത്തിയത്. പഞ്ചാബ് കിംഗ്സ് ഒരു താരത്തെയും നിലനിർത്തിയില്ല. 2022 സീസണ് മുതൽ പത്തു ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്.
വിട്ടുകൊടുക്കില്ല!
12:45 AM Dec 01, 2021 | Deepika.com