വാസ്കോ ഡ ഗാമ (ഗോവ): ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്കു ചൊവ്വാഴ്ച നല്ല ദിവസം. ഗോൾമഴ കണ്ട മത്സരത്തിൽ ഒഡീഷ ഈസ്റ്റ് ബംഗാളിലെ നാലിനെതിരേ ആറു ഗോളുകൾക്കു പരാജയപ്പെടുത്തി.
ലീഡെഡുത്ത ശേഷമാണു ബംഗാൾ തോൽവി വഴങ്ങിയത്. ഹെക്റ്റർ റോദാസ് (33’, 40’ മിനിറ്റ്), അരിദയ് കബ്രേറ (71’, 90’) എന്നിവർ ഒഡീഷയ്ക്കായി ഇരട്ടഗോൾ നേടി. ജാവി ഹെർണാണ്ടസ്, ഇസാക് വാൻലാൽറുതേല എന്നിവരാണ് ഒഡീഷയുടെ ശേഷിച്ച ഗോൾ കണ്ടെത്തിയത്്. ഡാനിയർ ചിമ ചുക്വു ഈസ്റ്റ് ബംഗാളിനായി രണ്ടും ഡാരൻ സിദോൾ, തോങ്കോസിം ഹോകിപ് എന്നിവർ ഓരോ ഗോളും നേടി.
ഒഡീഷ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചു. ഈസ്റ്റ് ബംഗാളിന് മൂന്നു കളികളിൽനിന്ന് ഒരു സമനിലയും രണ്ടു തോൽവിയുമാണുള്ളത്.
ഈസ്റ്റ് ബംഗാള്‍ റോസ്റ്റ്!
12:45 AM Dec 01, 2021 | Deepika.com