വാഷിംഗ്ടൺ ഡിസി: നിലവിലുള്ള കോവിഡ് വാക്സിനുകൾ ഒമിക്രോൺ വൈറസിനെതിരേ ഫലപ്രദമായേക്കില്ലെന്നു യുഎസിലെ മോഡേണ മരുന്നുനിർമാണ കന്പനിയുടെ മേധാവി സ്റ്റെഫാൻ ബാൻസൽ അഭിപ്രായപ്പെട്ടു.
ഡൽറ്റാ വൈറസിനെതിരേ വാക്സിനുകൾ ഫലപ്രദമായിരുന്നെങ്കിലും ഒമിക്രോണിന്റെ കാര്യത്തിൽ അതുണ്ടായേക്കില്ല. ശാസ്ത്രജ്ഞരെല്ലാം ഇതേ അഭിപ്രായമാണ് എന്നോടു പറഞ്ഞത്. കൂടുതൽ ഡേറ്റകൾ ലഭിച്ചാലേ കാര്യങ്ങൾ വ്യക്തമാകൂ-ഒരു പത്രത്തോട് ബാൻസൽ പറഞ്ഞു.
മോഡേണ മേധാവിയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെ ആഗോള ഓഹരിവിപണികൾ ഇടിഞ്ഞു.
ഒട്ടനവധി തവണ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ആഗോളതലത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയേക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുനിന്നുള്ള വിമാന സർവീസുകൾക്ക് ഒട്ടനവധി രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു.
ജപ്പാനിലും ഫ്രാൻസിലും
ജപ്പാനിലും ഫ്രാൻസിലും ഒമിക്രോൺ വൈറസ് മൂലമുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യമായ നമീബിയയിൽനിന്ന് എത്തിയ മുപ്പതുകാരനാണു രോഗമെന്ന് ജാപ്പനീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഒരു മുപ്പതുകാരനും ഒമിക്രോൺ മൂലമുള്ള ബാധ കണ്ടെത്തി. ഇയാൾ ദക്ഷിണാഫ്രിക്കയും മൊസാംബിക്കും സന്ദർശിച്ചിരുന്നു.
ബ്രിട്ടൻ, ജർമനി, ഇറ്റലി, ഹോങ്കോംഗ്, ഇസ്രയേൽ മുതലായ രാജ്യങ്ങളിൽ നേരത്തേ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.