മാഡ്രിഡ്: കരീം ബെൻസമയും വിനീഷ്യസ് ജൂണിയറും നേടിയ ഗോളുകളിൽ ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-1ന് സെവിയ്യയെ തോൽപ്പിച്ചു.
12-ാം മിനിറ്റിൽ റാഫാ മിറിന്റെ ഗോളിൽ 12-ാം മിനിറ്റിൽ സെവിയ്യ മുന്നിലെത്തി. ഇതിനു മറുപടി 33-ാം മിനിറ്റിൽ ബെൻസമ നൽകി. സീസണിൽ ബെൻസമയുടെ 11-ാം ലീഗ് ഗോളായിരുന്നു.
രണ്ടാം പകുതിയിൽ വിജയഗോളിനായി റയൽ ആക്രമണം ശക്തമാക്കി. 87-ാം മിനിറ്റിൽ വിനീഷ്യസ് ലോംഗ് റേഞ്ച് ഷോട്ടിലൂടെ വിജയഗോൾ സ്വന്തമാക്കി. ജയത്തോടെ റയൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. 14 കളിയിൽ 33 പോയിന്റാണു റയലിന്.
ലീഗിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 4-1ന് കാഡിസിനെ പരാജയപ്പെടുത്തി.
ജയത്തോടെ അത്ലറിക്കോ രണ്ടാം സ്ഥാനത്തെത്തി. 29 പോയിന്റാണു അത്ലറ്റിക്കോയ്ക്ക്. തോമസ് ലെമർ, ആൻത്വാൻ ഗ്രീസ്മാൻ, എയ്ഞ്ചൽ കൊറേയ, മാത്യൂസ് ക്യൂനിയ എന്നിവരാണു ഗോൾ നേടിയത്. കാഡിസിനായി ആന്റണി ലൊസാനോ വലകുലുക്കി.
എസ്പ്യാനിയോൾ 1-0ന് റയൽ സോസിദാദിനെയും റയൽ ബെറ്റിസ് 3-1ന് ലെവന്റെയെയും തോൽപ്പിച്ചു.
വിനീഷ്യസ് തിളങ്ങി; റയൽ ഒന്നാമത്
01:40 AM Nov 30, 2021 | Deepika.com