കൊച്ചി: സ്വാന്റന്‍സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഏഴാമത് നാവിയോ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന് (എസ്ബിഐഒഎ-ടിസിആര്‍) ജേതാക്കളായി.
നിലവിലെ ചാമ്പ്യന്മാരായ കൊട്ടാക് എംഒസിസിയെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. നാവിയോ ഷിപ്പിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അജയ് തമ്പി മുഖ്യാതിഥിയായ ചടങ്ങില്‍ കേരള മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ ഫിറോസ് വി. റഷീദ് സമ്മാനദാനം നിര്‍വഹിച്ചു.
എസ്ബിഐഒഎ തൃശൂര്‍ ജേതാക്കള്‍
01:40 AM Nov 30, 2021 | Deepika.com