ന്യൂഡൽഹി: ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് സർക്കാർ ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഏതു ചോദ്യത്തിനും ഉത്തരം നൽകും. സഭാ നടപടികളുടെ അന്തസ് കാത്തു സൂക്ഷിക്കണം. ഇത് വളരെ പ്രധാനപ്പെട്ട സമ്മേളനമാണ്. വളരെ ഫലപ്രദമായ ഒരു സമ്മേളനമായിരിക്കണം ഇതെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി പാർലമെന്റിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ കാര്യത്തിൽ കർശന ജാഗ്രത പുലർത്തണമെന്നും മോദി മുന്നറിയിപ്പു നൽകി.
സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് എംപിമാർ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ചു. തൃണമൂൽ എംപിമാരും പാർലമെന്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിഷേധിച്ചു.