ലക്നോ: യുപിയിൽ രണ്ടു മുൻ മന്ത്രിമാർ ബിജെപിയിൽ ചേർന്നു. ജയ്നാരായൺ തിവാരി, വിജയ് മിശ്ര എന്നിവരാണു ബിജെപിയിൽ അംഗത്വമെടുത്തത്. മൂന്നു തവണ മന്ത്രിയായ തിവാരി മുന്പ് കോൺഗ്രസിലും പിന്നീട് സമാജ്വാദി പാർട്ടിയിലും പ്രവർത്തിച്ചു.
ഘാസിപുരിൽനിന്നുള്ള സമാജ്വാദി പാർട്ടി എംഎൽഎയാണു വിജയ് മിശ്ര. രാം ശിരോമണി ശുക്ള, മദൻ ഗൗതം, അഭിമന്യു പ്രതാപ് സിംഗ് എന്നീ മുൻ എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു.
ഘാസിപുരിൽനിന്നുള്ള സമാജ്വാദി പാർട്ടി എംഎൽഎയാണു വിജയ് മിശ്ര. രാം ശിരോമണി ശുക്ള, മദൻ ഗൗതം, അഭിമന്യു പ്രതാപ് സിംഗ് എന്നീ മുൻ എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു.