കൊല്ലം: ദേശീയ കായിക ഇനമായ ഹോക്കിയിൽ അങ്കം കുറിക്കാൻ കേരള പോലീസ്. രണ്ടരപ്പതിറ്റാണ്ടിന്റെ ശ്രമത്തിനൊടുവിലാണു പോലിസിന്റെ ഹോക്കി ടീം എന്ന സ്വപ്നം പൂവണിയുന്നത്.
ഡിസംബർ രണ്ടു മുതൽ 11 വരെ ബംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യാ പോലീസ് ഗെയിംസിലാണു കേരള പോലീസ് ഹോക്കി ടീമിന്റെ അരങ്ങേറ്റം.
സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ മുൻ പരിശീലകനായിരുന്ന അലി അക്ബറാണു പരിശീലകൻ. നെയ്യാർഡാം സിഐ എസ്. ബിനോയി ആണ് ക്യാപ്റ്റൻ. ഇടുക്കിയിലെ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർ മോൻ പിള്ളയാണു മാനേജർ. ടീം കോ-ഓർഡിനേറ്ററുടെ ചുമതല തിരുവനന്തപുരം പോലീസ് ആസ്ഥാനം കൺട്രോൾ റൂമിലെ വി.എൻ. പ്രദീഷിനാണ്.
എസ്.ആർ. സുധീർകുമാർ
ഹോക്കിയിൽ അങ്കം കുറിക്കാൻ കേരള പോലീസ്
01:03 AM Nov 29, 2021 | Deepika.com