ലണ്ടൻ: ണ്ടു പേർക്ക് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാസ്ക് ധരിക്കുന്നതു യുകെ നിർബന്ധമാക്കി. ചൊവ്വാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ യുകെ സർക്കാർ മുഖാവരണം നിർബന്ധമാക്കി ഉത്തരവ് ഇറക്കി. വിദേശത്തുനിന്ന് എത്തുന്നവർ നിർബന്ധമായും പിസിആർ പരിശോധന നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി സജീദ് ജാവീദ് പറഞ്ഞു. സ്കോട്ലൻഡ്, വെയ്ൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിൽ മാസ്ക് നിർബന്ധമാണ്.
വാക്സിനെടുക്കാത്ത ബ്രിട്ടീഷ് പൗരമാരെ ഡിസംബർ ഒന്നുമുതൽ സ്പെയിനിൽ പ്രവേശിപ്പിക്കില്ല. നേരത്തെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള വാക്സിനെടുക്കാത്ത ബ്രിട്ടീഷ് പൗരന്മാർക്ക് സ്പെയിൻ പ്രവേശനം അനുവദിച്ചിരുന്നു. മൊസാംബിക്ക് സന്ദർശിച്ചശേഷം 11 ന് ഇറ്റലിയിലെത്തിയയാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. പുതിയ വൈറസിനെ കണ്ടെത്തുന്നതിനു മുന്പു തന്നെ രോഗവ്യാപനം നടന്നിരിക്കാം എന്നതിന്റെ സൂചനയാണിത് നൽകുന്നത്.