ന്യൂഡൽഹി: ശീതകാല സമ്മേളനം ആരംഭിക്കുന്ന നാളെ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റിവച്ചു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് തിങ്കളാഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതിനെത്തുടർന്നാണു തീരുമാനം.
സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിനുശേഷം സംഘടന നേതാവ് ഡോ. ദർശൻപാൽ ആണ് ട്രാക്ടർ റാലി നടത്തുന്നില്ലെന്ന പ്രഖ്യാപനം അറിയിച്ചത്.
സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിനുശേഷം സംഘടന നേതാവ് ഡോ. ദർശൻപാൽ ആണ് ട്രാക്ടർ റാലി നടത്തുന്നില്ലെന്ന പ്രഖ്യാപനം അറിയിച്ചത്.