വാസ്കോ ഡ ഗാമ (ഗോവ): ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ നാട്ടങ്കമായ കോൽക്കത്ത ഡെർബിയിൽ മോഹൻ ബഗാന്റെ വന്പ്. ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ 3-0ന് ഈസ്റ്റ് ബംഗാളിനെ തകർത്തു.
ആദ്യ 25 മിനിറ്റിനുള്ളിലായിരുന്നു ബഗാന്റെ മൂന്ന് ഗോളുകളും. ഐഎസ്എല്ലിൽ അരങ്ങേറിയ മൂന്നാമത് കോൽക്കത്ത ഡെർബിയായിരുന്നു. കഴിഞ്ഞ സീസണിലെ രണ്ട് ഡെർബിയിലും ജയം എടികെ മോഹൻ ബഗാനായിരുന്നു.
റോയ് കൃഷ്ണ (12’), മൻവീർ സിംഗ് (14’), ലിസ്റ്റൺ (23’) എന്നിവരാണ് ഇന്നലെ ബഗാനു ജയമൊരുക്കിയത്. 23-ാം മിനിറ്റിലെ ഗോൾ തടയുന്നതിനുള്ള ശ്രമത്തിനിടെ ഈസ്റ്റ് ബംഗാൾ ഗോളി അരിന്ധം ഭട്ടാചാര്യ പരിക്കേറ്റ് പുറത്തായി. ബഗാന്റെ രണ്ടാം ജയമാണ്. രണ്ട് മത്സരങ്ങളിൽനിന്ന് 6 പോയിന്റുമായി ബഗാൻ ലീഗിന്റെ തലപ്പത്തെത്തി.
ബഗാൻ മഹാൻ
12:45 AM Nov 28, 2021 | Deepika.com