കോ​​വി​​ഡ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x ഹോ​​ള​​ണ്ട് പ​​ര​​ന്പ​​ര നീ​​ട്ടിവ​​ച്ചു

12:45 AM Nov 28, 2021 | Deepika.com
സെ​​ഞ്ചൂ​​റി​​യ​​ൻ: കോ​​വി​​ഡ്-19​​ന്‍റെ പു​​തി​​യ വ​​ക​​ഭേ​​ദ​​മാ​​യ ഒ​​മി​​ക്രോ​​ണ്‍ (ബി 1.1.529) ​​റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സ് ക്രി​​ക്ക​​റ്റ് ടീം ​​ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര​​ന്പ​​ര നീ​​ട്ടി​​വ​​ച്ചു. പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടും മൂ​​ന്നും ഏ​​ക​​ദി​​ന​​ങ്ങ​​ളാ​​ണ് നീ​​ട്ടി​​വ​​ച്ച​​ത്. ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ർ സീ​​രീ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. അ​​തോ​​ടെ ഇ​​രു ടീ​​മു​​ം പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ അ​​ടു​​ത്ത മാ​​സം ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു നി​​ല​​വി​​ൽ മാ​​റ്റ​​മി​​ല്ല. ബി​​സി​​സി​​ഐ ടീ​​മി​​നെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​രു​​മാ​​യി ആ​​ലോ​​ചി​​ക്ക​​ണ​​മെ​​ന്ന് അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​ർ ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.