ന്യൂഡൽഹി: ഭഗവദ്ഗീതയുടെ ആധുനിക പതിപ്പാണ് ഭരണഘടനയെന്ന് ലോകസഭാ സ്പീക്കർ ഓം ബിർള. ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് സ്പീക്കറുടെ പരാമർശം.
പൗരാണിക ഗ്രന്ഥമായ ഭഗവദ്ഗീതയുടെ ആധുനിക രൂപമാണ് ഭരണഘടന. രാജ്യത്തെ ഓരോ പൗരനും ഒന്നിച്ചു പരിശ്രമിച്ചാൽ ഭാരതത്തെ ശ്രേഷ്ഠഭാരതമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.