ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനു വൃക്ക നൽകിയ ലീലാവതി(71) അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരൻ എം.ജി. ചക്രപാണിയുടെ മകളാണ് ലീലാവതി. 1984ലാണു എംജിആർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്.1987 ഡിസംബർ 24ന് എംജിആർ അന്തരിച്ചു.