ബ്രസീൽ മുൻ ഒളിന്പിക് തലവനു തടവുശിക്ഷ
11:14 PM Nov 26, 2021 | Deepika.com
റിയൊഡി ഷാനെറൊ: രണ്ട് പതിറ്റാണ്ടിലധികം ബ്രസീലിയൻ ഒളിന്പിക് കമ്മിറ്റി തലവനായിരുന്ന കാർലോസ് ആർതർ നുസ്മാനു(79) തടവുശിക്ഷ. 30 വർഷവും 11 മാസവുമാണ് കോടതി ശിക്ഷവിധിച്ചത്. 2016 ഒളിന്പിക്സിന്റെ വേദിയായി റിയൊയെ തെരഞ്ഞെടുക്കാനായി അനധികൃതമായി വോട്ട് വാങ്ങിയെന്നതാണു കുറ്റം.