രക്ഷയില്ലാ...

11:39 PM Nov 25, 2021 | Deepika.com
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ആ​ദ്യ ജ​യ​ത്തിനായി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​തെ ബ്ലാ​സ്റ്റേ​ഴ്സ് ക​ളം​വി​ട്ടു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ബ്ലാ​സ്റ്റേ​ഴ്സ്, ഇ​ന്ന​ലെ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡു​മാ​യി ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

തു​റ​ന്ന അ​വ​സ​ര​ങ്ങ​ൾ​പോ​ലും തു​ല​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ഈ ​സീ​സ​ണി​ലും ര​ക്ഷ​പ്പെ​ടു​ന്ന സൂ​ച​ന​ക​ള​ല്ല ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്. 51-ാം മി​നി​റ്റി​ൽ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം ഗോ​ളി മാ​ത്രം മു​ന്നി​ൽ​നി​ൽ​ക്കേ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ് ന​ഷ്ട​പ്പെ​ടു​ത്തി.

വി​ൻ​സി ബാ​രെ​റ്റോ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ പ​ന്ത് സ​ഹ​ലി​നു മ​റി​ച്ചു. സ​ഹ​ലി​ന്‍റെ ഷോ​ട്ട് വെ​ളി​യി​ലേ​ക്ക്. 36-ാം മി​നി​റ്റി​ൽ ജോ​ർ​ജ് പെ​രെ​യ്‌​ര ഡി​യ​സും ഗോ​ളി മാ​ത്രം മു​ന്നി​ൽ​നി​ൽ​ക്കു​ന്പോ​ൾ പ​ന്ത് പു​റ​ത്തേ​ക്ക് അ​ടി​ച്ച് അ​വ​സ​രം തു​ല​ച്ചി​രു​ന്നു. 83-ാം മി​നി​റ്റി​ലും ഇ​ഞ്ചു​റി ടൈ​മി​ലും അ​ൽ​വാ​രൊ വാ​സ്ക്വ​സ് ര​ണ്ട് ത​വ​ണ ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം​വ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ബ്ലാ​സ്റ്റേ​ഴ്സ് തൊ​ടു​ത്ത 12 ഷോ​ട്ടി​ൽ നാ​ലെ​ണ്ണം ഗോ​ളി​ലേ​ക്കു​ള്ള​താ​യി​രു​ന്നു. നോ​ർ​ത്ത് ഈ​സ്റ്റ് ഒ​രു ത​വ​ണ​പോ​ലും ഗോ​ളി​ലേ​ക്ക് ലക്ഷ്യംവച്ചില്ല.