മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പാരി സാൻ ഷെർമയ്നെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടിൽ.
തുടർച്ചയായ അഞ്ചാം സീസണിലാണു മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ചാന്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് (2006-07, 2010-11) മാത്രമാണ് ഈ നേട്ടം മുന്പു സ്വന്തമാക്കിയ ഏക ക്ലബ്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം കൈലിയൻ എംബാപ്പെയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാൽ, റഹീം സ്റ്റെർലിംഗ് (63’), ഗബ്രിയേൽ ജീസസ് (76’) എന്നിവരുടെ ഗോളിലൂടെ പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ ജയം സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലൈപ്സിംഗ് 5-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. അതോടെ പിഎസ്ജി ഗ്രൂപ്പിൽനിന്നു രണ്ടാം സ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.
മാഞ്ചസ്റ്ററിൽ സിറ്റി
11:39 PM Nov 25, 2021 | Deepika.com