ബേഷിക്താഷ് (തുർക്കി): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ 9 ഗോൾ നേടുന്ന നാലാമത് മാത്രം കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കി ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിന്റെ ഐവറികോസ്റ്റ് താരം സെബാസ്റ്റ്യൻ ഹാളർ.
ഗ്രൂപ്പ് സിയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും അയാക്സ് ജയം നേടിയപ്പോൾ ഗോൾ നേടിയത് ഹാളർ.
പകരക്കാരനായെത്തിയ ഹാളർ (54’, 69’) നേടിയ ഇരട്ട ഗോളിൽ അയാക്സ് 2-0ന് ബേഷിക്താഷിനെ കീഴടക്കി. അയാക്സ് നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ചതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് 3-1ന് ഡോർട്ട്മുണ്ടിനെ കീഴടക്കി നോക്കൗട്ട് സാധ്യത നിലനിർത്തി.
ചാന്പ്യൻസ് ലീഗിൽ അരങ്ങേറ്റ സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിലായി ഒന്പതോ അതിൽ കൂടുതലോ ഗോൾ നേടുന്ന നാലാമനാണു ഹാളർ. അലക്സാഡ്രൊ ഡെൽപിയറൊ, ഡിയേഗൊ കോസ്റ്റ, എർലിംഗ് ഹാലണ്ട് എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്.
മാസ്റ്റർ ഹാളർ
11:39 PM Nov 25, 2021 | Deepika.com