കോഴിക്കോട്: 28ന് ആരംഭിക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ ടീമിനെ പത്തനം തിട്ടയില്‍ നിന്നുള്ള ടി. നിഖില നയിക്കും.
കെ.വി. അതുല്യയാണ് (പത്തനംതിട്ട)വൈസ് ക്യാപ്റ്റന്‍. കെ. നിസരി, വി. ഉണ്ണിമായ(പത്തനംതിട്ട), ഹീര ജി. രാജ്, വി. ഫെമിന രാജ് (ജികെഎഫ്സി) ,പി.എ. അഭിന, മഞ്ജുബേബി, വിനീത വിജയ്, സി. സിവിഷ, ആര്.അഭിരാമി കെ. മാനസ, നിധിയ ശ്രീധരന്, സി. രേഷ്മ (തൃശൂര്‍), എ.ടി. കൃഷ്ണപ്രിയ, കെ.പി. അശ്വതി (മലപ്പുറം), എസ്. കാര്‍ത്തിക , എം. വേദവല്ലി (കോഴിക്കോട്), എം. അനിത, പി.പി. ജ്യോതിരാജ് (കാസര്‍ഗോഡ്) എന്നിവരാണ് ടീമംഗങ്ങള്‍. അമൃത അരവിന്ദ വല്യാത്ത് കോച്ചും ആര്. രാജേഷ് അസി. കോച്ചുമാണ്. സി.വി സീനയാണ് മാനേജര്‍.
കേരളത്തെ നിഖില നയിക്കും
11:39 PM Nov 25, 2021 | Deepika.com