ന്യൂഡൽഹി: ഐഎസ്ഐഎസ് കാഷ്മീർ എന്ന സംഘടനയിൽനിന്നുള്ള വധഭീഷണിയെത്തുടർന്ന്, ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ സുരക്ഷ വർധിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ഭീഷണിസന്ദേശം എത്തിയതെന്നു പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.“ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ കൊലപ്പെടുത്താൻ പോകുന്നു” എന്നാണു സന്ദേശം.