വാഷിംഗ്ടണ്‍: ജർമനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലേക്കു യാത്രചെയ്യുന്നത് ഒഴിവാക്കണമെന്നു പൗരന്മാരോട് അമേരിക്ക. കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണു നിർദേശം.
യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഈ നിർദേശം നൽകിയത്. അടിയന്തരസാഹചര്യത്തിൽ ഈ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവർ രണ്ടു ഡോസ് വാക്സിനും സ്വീകരിക്കണമെന്നും സിഡിസി ലെവൽ 4 നോട്ടീസിൽ പറയുന്നു.