സീയൂൾ: ദക്ഷിണകൊറിയയിലെ മുൻ പട്ടാള ഏകാധിപതി ചുൻ ദൂ വാൻ(90) ഹൃദയാഘാതം മൂലം അന്തരിച്ചു. 1979ലാണ് അട്ടിമറി നടത്തി അധികാരം പിടിച്ചെടുത്തത്.
1988 വരെ നീണ്ട അദ്ദേഹത്തിന്റെ ഭരണകാലത്ത് നൂറുകണക്കിന് ജനാധിപത്യ പ്രക്ഷോഭകർ കൊല്ലപ്പട്ടു. പതിനായിരങ്ങൾ തടവിലാക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കുശേഷം അറസ്റ്റിലായ ചുന്നിന് അഴിമതിയടക്കമുള്ള കുറ്റങ്ങൾക്കു വധശിക്ഷ വിധിച്ചുവെങ്കിലും 1997ൽ മാപ്പുനല്കി വിട്ടയച്ചു.