സൂറിച്ച്: 2020-21 സീസണിൽ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് അന്തിമ പട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനൊ റൊണാൾഡൊ, നിലവിലെ ജേതാവായ റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയവർ ഇടംകണ്ടു. 11 പേരാണ് പുരുഷ വിഭാഗം ഫൈനൽ റൗണ്ടിലുള്ളത്.
അന്തിമ പട്ടികയിലുള്ളവർ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, കരിം ബെൻസെമ, കെവിൻ ഡിബ്രുയിൻ, എർലിംഗ് ഹാലണ്ട്, ജോർജീഞ്ഞൊ, എൻഗോളോ കാന്റെ, റോബർട്ട് ലെവൻഡോവ്സ്കി, കൈലിയൻ എംബാപ്പെ, നെയ്മർ, മുഹമ്മദ് സല.
മികച്ച പുരുഷ താരത്തിനു പുറമേ മികച്ച വനിതാതാരം, പുരുഷ ഗോൾകീപ്പർ, വനിതാ ഗോൾകീപ്പർ, പുരുഷ പരിശീലകൻ, വനിതാ പരിശീലക എന്നീ ജേതാക്കളെയും പ്രഖ്യാപിക്കും.
ഫിഫ ദ ബെസ്റ്റ് പട്ടികയിൽ മെസി, റൊണാൾഡൊ...
11:30 PM Nov 23, 2021 | Deepika.com