പെഡ്രി ഗോൾഡൻ ബോയ്
11:45 PM Nov 22, 2021 | Deepika.com
ബാഴ്സലോണ: ലയണൽ മെസിക്കുശേഷം യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയിലെത്തിക്കുന്ന ആദ്യ താരമായി പെഡ്രി. 2021 ഗോൾഡൻ ബോയ് പുരസ്കാരം ബാഴ്സയുടെ സ്പാനിഷ് മധ്യനിരതാരമായ പെഡ്രി സ്വന്തമാക്കി. 2005ലാണ് മെസി ഈ പുരസ്കാരം സ്വന്തമാക്കിയത്.