ടോട്ടനത്തിൽ കോന്റെ ജയം
11:45 PM Nov 22, 2021 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിന്റെ പരിശീലകനായി അന്റൊണിയൊ കോന്റെയുടെ ആദ്യ ജയം. ഹോം മത്സരത്തിൽ 2-1ന് ലീഡ്സ് യുണൈറ്റഡിനെയാണു ടോട്ടനം കീഴടക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ ജയം. ലീഡ്സും ടോട്ടനവും തമ്മിൽ വിവിധ ചാന്പ്യൻഷിപ്പുകളിലായി 100-ാം മത്സരമായിരുന്നു.