ഷംഷാബാദ്(തെലങ്കാന) : ഷംഷാബാദ് സീറോ മലബാർ രൂപതയുടെ ബിഷപ്സ് ഹൗസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ ഹൈദരാബാദ് ആർച്ച്ബിഷപ് ഡോ.അന്തോണി പൂലാ വചനസന്ദേശം നല്കി.
പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശാഖപട്ടണം ആർച്ച് ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പു അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആഡ്രൂസ് താഴത്ത്, ഷംഷാബാദ് രൂപത ബിഷപ് ബിഷപ് മാർ റാഫേൽ തട്ടിൽ, തെലുങ്ക് റീജണൽ ബിഷപ്സ് കൗണ്‍സിൽ പ്രസിഡന്റ് ബിഷപ് ഡോ. മോസസ് പ്രകാശം, പ്രിയങ്ക വർഗീസ്, ബെഡങ്ക്പേട്ട് മുനിസിപൽ കോർപറേഷൻ മേയർ ശികിരിന്ത പാരിജാതറെഡ്ഡി എന്നിവർ പ്രസംഗിച്ചു.
അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, ഉജ്ജെയ്ൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, വികാരി ജനറൽ മോണ്‍. എബ്രാഹം പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.