ഫ്ളോറൻസ്/റോം: എസി മിലാനു സീരി എ ഫുട്ബോളിൽ ഈ സീസണിലെ ആദ്യ തോൽവി. രണ്ടാം പകുതിയിൽ ഡുസാൻ വ്ളാഹോവിച്ചിന്റെ ഇരട്ടഗോൾ മികവിൽ ഫിയൊറെന്റീനയാണ് 4-3ന് മിലാന് ലീഗ് സീസണിലെ ആദ്യ തോൽവിയേൽപ്പിച്ചത്.
രണ്ടാം പകുതിയിൽ മിലാനായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് രണ്ടു ഗോൾ നേടി. 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണു മിലാൻ. രണ്ടു പകുതികളിലുമായി നേടിയ രണ്ടു പെനൽറ്റികൾ വലയിലാക്കി ലിയനാർഡോ ബൊനൂച്ചി യുവന്റസിന്, ലാസിയോയ്ക്കെതിരേ 2-0ന് ജയമൊരുക്കി.
മിലാനു തോൽവി; യുവന്റസിനു ജയം
12:54 AM Nov 22, 2021 | Deepika.com