ബ്രസൽസ്: യന്ത്രത്തകരാറിനെത്തുടർന്ന് യുഎസിലേക്കുള്ള വിമാനം ഡബ്ലിനിൽ അടിയന്തരമായി ഇറക്കി. ബ്രസൽസിൽ നിന്ന് ന്യുയോർക്കിലേക്കുള്ള ബ്രസൽസ് എയർലൈൻ വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് പടിഞ്ഞാറൻ അയർലൻഡിലെ ഷാൻനൻ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും പിന്നീടു ലഭിച്ച നിർദേശത്തെത്തുടർന്ന് ഡബ്ലിനിൽ ഇറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കന്പനി അറിയിച്ചു.
അപകടരഹിതമായി ലാൻഡിംഗ് നടത്തിയ പൈലറ്റിനെ യാത്രക്കാർ അഭിനന്ദിച്ചു. എന്നാൽ ന്യൂയോർക്കിലേക്കുള നിരവധി യാത്രക്കാരാണ് ഡബ്ലിനിൽ രണ്ടുദിവസം കുടുങ്ങിയത്.
അപകടരഹിതമായി ലാൻഡിംഗ് നടത്തിയ പൈലറ്റിനെ യാത്രക്കാർ അഭിനന്ദിച്ചു. എന്നാൽ ന്യൂയോർക്കിലേക്കുള നിരവധി യാത്രക്കാരാണ് ഡബ്ലിനിൽ രണ്ടുദിവസം കുടുങ്ങിയത്.