ജയ്പുർ: രാജസ്ഥാനിൽ അശോക് ഖലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു.
ഇന്നലെ മുഖ്യമന്ത്രി ഗലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം മുഴുവൻ മന്ത്രിമാരും രാജിക്കത്ത് നൽകി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയും മറ്റ് രണ്ട് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കു കത്ത് നൽകിയതോടെ മറ്റ് മന്ത്രിമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
എല്ലാ മന്ത്രിമാരും രാജിക്കത്ത് നൽകിയെന്ന് ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രതാപ് സിംഗ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോൺഗ്രസ് ഓഫീസിൽ എത്താൻ മന്ത്രിമാരോടു നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടി ഹൈക്കമാൻഡും ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നു തന്നെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സുചന.