ധാക്ക: എസ്എബിഎ (സൗത്ത് ഏഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ) ചാന്പ്യൻഷിപ്പ് ഇന്ത്യക്ക്. ഇന്ത്യയുടെ ആറാമത് കിരീടമാണ്. മലയാളി താരം സെജിൻ മാത്യു ഉൾപ്പെട്ട ഇന്ത്യൻ പുരുഷ ബാസ്കറ്റ്ബോൾ ടീമാണു ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
ആതിഥേയരായ ബംഗ്ലാദേശിനെ 106-41ന് തകർത്താണ് ഇന്ത്യയുടെ കിരീട ധാരണം. ഇന്ത്യക്കായി അംപ്രീത്പാൽ സിംഗ് 17ഉം സെജിൻ മാത്യു 16 ഉം പോയിന്റ് വീതം നേടി.
വരുന്നൂ, ദേശീയ ബാസ്കറ്റ് ലീഗ്
ബംഗളൂരു: ബാസ്കറ്റ്ബോളിലും ദേശീയ ലീഗ് വരുന്നു. ഇന്ത്യൻ നാഷണൽ ബാസ്കറ്റ്ബോൾ ലീഗ് (ഐഎൻബിഎൽ) എന്നാണു ലീഗിനു പേരിട്ടിരിക്കുന്നത്. പുരുഷ-വനിതാ വിഭാഗത്തിൽ ലീഗ് അരങ്ങേറും. ഐഎൻബിഎല്ലിന്റെ പ്രഖ്യാപന സമ്മേളനം ഇന്നു ബംഗളൂരുവിൽ നടക്കും.
ബാസ്കറ്റ്: ഇന്ത്യക്കു കിരീടം
01:20 AM Nov 20, 2021 | Deepika.com