ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നാളെ രാവിലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുവരും നേരിട്ടു ചർച്ച നടത്തുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഖ്ല അറിയിച്ചു. വത്തിക്കാൻ-ഇന്ത്യ ബന്ധത്തിൽ പുതുചരിത്രം കുറിക്കുന്നതാകും മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച.
രാഷ്ട്രനേതാക്കളുമായുള്ള ഇത്തരം ചർച്ചകളിൽ പ്രധാനമന്ത്രിയോടൊപ്പം സാധാരണ ഇന്ത്യൻ പ്രതിനിധിസംഘം ഉണ്ടാകാറുണ്ടെന്നും എന്നാൽ, കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘം ഉണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.
ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ റോം യാത്രയെക്കുറിച്ചു വിശദീകരിച്ച പ്രത്യേക വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രിംഖ്ല. മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യമായാണു കേന്ദ്രസർക്കാർ ഔദ്യോഗിക അറിയിപ്പു നൽകിയത്.
നാളെ രാവിലെ വത്തിക്കാൻ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി 30 മിനിറ്റ് നേരിട്ടു ചർച്ച നടത്തുമെന്നു സ്ഥിരീകരിച്ചതായി ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
നാളെയും മറ്റന്നാളുമായി റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കുശേഷം തിങ്കളാഴ്ച സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ കോപ്-26 ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ജോർജ് കള്ളിവയലിൽ