കോയന്പത്തൂർ: ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു ഡ്രൈവർ മരിച്ചു. സൂലൂർ വരപ്പട്ടി പ്രകാശ് (29) ആണ് മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന ലോറിയിലെ ഡ്രൈവറാണ്.
വെള്ളം നിറച്ച ലോറിയുമായി സെലക്കരസലിലേക്കു പോകുന്പോൾ സുൽത്താൻപേട്ടയിൽവച്ചാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട പ്രകാശിനെ സമീപത്തുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി സുൽത്താൻപ്പേട്ട പോലീസ് അന്വേഷണമാരംഭിച്ചു.