ന്യൂഡൽഹി: കായികരംഗത്തെ പരമോന്നത ബഹുമതികളായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് പട്ടികയിലെ മലയാളി സാന്നിധ്യമായി.
ഖേൽ രത്ന പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിട്ടുള്ള 11 പേരുടെ പട്ടികയിൽ 2020 ടോക്കിയോ ഒളിന്പി ക്സിലെ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര, വെള്ളി മെഡൽ ജേതാവ് രവി ദഹിയ എന്നിവരും ഉൾപ്പെടുന്നു.
അർജുന അവാർഡിനായി നാമനിർദേശം ചെയ്തിട്ടുള്ള 35 കായികതാരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഉൾപ്പെടുന്നു. പി.ആർ. ശ്രീജേഷ്(ഹോക്കി), നീരജ് ചോപ്ര (അത്ലറ്റിക്സ്), രവി ദാഹിയ (റെസലിംഗ്), ലവ്ലീന ബോറോഗോയി (ബോക്സിംഗ്), സുനിൽ ഛേത്രി (ഫുട്ബോൾ), മിതാലി രാജ് (ക്രിക്കറ്റ്), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍), സുമിത് ആന്റിൽ (ജാവലിൻ), അവനി ലേഖര (ഷൂട്ടിംഗ്), കൃഷ്ണ നാഗർ (ബാഡ്മിന്റണ്‍), എം. നർവാൾ (ഷൂട്ടിംഗ്) എന്നിവരാണ് ഖേൽ രത്ന പുരസ്കാരത്തിനായുള്ള നാമ നിർദേശ പട്ടികയിലുള്ളത്.
രാജീവ് ഗാന്ധിയുടെ പേരിൽ നൽകിയിരുന്ന ഖേൽരത്ന പുരസ്കാരം കേന്ദ്രസർക്കാർ അടുത്തയിടെ ഇന്ത്യയുടെ മുൻ ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്റെ പേരിലേക്ക് പുനർനാമകരണം ചെയ്തിരുന്നു.